മഴയ്ക്കും കാറ്റിനും ശേഷം ,
തണുത്ത ഒരു രാത്രിയില്‍ ,
ഒരു കുപ്പി മദ്യത്തിന്റെ മേന്പൊടിയോടെ ,
ഒരു നാടന്‍ പാട്ടിന്റെ ഈരടിയോടെ,
ചെകുത്താന്‍ മലയിലെ ജിന്നിന്റെ കഥ ,
പോത്തന്‍ കുഞ്ഞൂന് പറഞ്ഞു തുടങ്ങി....
ആയിരം നക്ഷത്രം എണ്ണിത്തീര്‍ത്ത ,
ഒരു കര്‍ക്കടക രാവില്‍,
തെങ്ങോലച്ച്ചൂട്ടിന്റെ വെട്ടത്തില്‍,
വട്ടക്കുളത്തിന്റെ ഇറമ്പത്ത് ,
ജിന്നിന്റെ മോറിലെ ചന്ദ്രക്കല കാണാന്‍,
കുഞ്ഞൂനും ബഷീറും പോയ കഥ....
തണുത്ത ഒരു രാത്രിയില്‍ ,
ഒരു കുപ്പി മദ്യത്തിന്റെ മേന്പൊടിയോടെ ,
ഒരു നാടന്‍ പാട്ടിന്റെ ഈരടിയോടെ,
ചെകുത്താന്‍ മലയിലെ ജിന്നിന്റെ കഥ ,
പോത്തന്‍ കുഞ്ഞൂന് പറഞ്ഞു തുടങ്ങി....
ആയിരം നക്ഷത്രം എണ്ണിത്തീര്‍ത്ത ,
ഒരു കര്‍ക്കടക രാവില്‍,
തെങ്ങോലച്ച്ചൂട്ടിന്റെ വെട്ടത്തില്‍,
വട്ടക്കുളത്തിന്റെ ഇറമ്പത്ത് ,
ജിന്നിന്റെ മോറിലെ ചന്ദ്രക്കല കാണാന്‍,
കുഞ്ഞൂനും ബഷീറും പോയ കഥ....
0 comments:
Post a Comment